സംസ്ഥാനത്ത് മികച്ച പോളിങ്; കൂടുതല്‍ ആറ്റിങ്ങലില്‍, കുറവ് പൊന്നാനിയില്‍

poll-persentage
SHARE

സംസ്ഥാനത്ത് അഞ്ചുമണിക്കൂറില്‍ 31.06 ശതമാനം പോളിങ്. കൂടുതല്‍ പോളിങ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ (33.18), കുറവ് പൊന്നാനിയില്‍ (27.2). എല്ലാ ജില്ലകളിലും പോളിങ് 25 ശതമാനത്തിന് മുകളിലാണ്. വോട്ടിങ് മെഷീന്‍ തകരാര്‍ കാരണം പലയിടങ്ങളിലും പോളിങ് വൈകി.  പത്തനംതിട്ടയിലും കൊച്ചിയിലും ആറ്റിങ്ങലിലും കള്ളവോട്ടെന്ന് പരാതി ഉയര്‍ന്നു.  വോട്ടെടുപ്പിനിടെ നാലു മരണം റിപ്പോര്‍ട്ട് ചെയ്തു.  ഒറ്റപ്പാലത്തും തിരൂരിലും ആലപ്പുഴയിലും മരിച്ചത് വോട്ട് ചെയ്ത് മടങ്ങിയവരാണ് മരിച്ചത്. 

കേരളം അടക്കം 12 സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീരിലെയുമായി 88 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു. കര്‍ണാടകയിലെ 14 സീറ്റിലും രാജസ്ഥാനിലെ 13ഉം ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും എട്ട് വീതം മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുകയാണ്.  ഔട്ടര്‍ മണിപ്പുര്‍ മണ്ഡലത്തിലെ അവശേഷിക്കുന്ന ഭാഗങ്ങളിലെ വോട്ടെടുപ്പും പൂര്‍ത്തിയാകും. രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ മറ്റിടങ്ങളിലും മികച്ച പോളിങ്, കൂടുതല്‍ ത്രിപുരയില്‍ 36.42 %, കുറവ് മഹാരാഷ്ട്രയില്‍ 18.83 % 

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-30.59

2. ആറ്റിങ്ങൽ-33.18

3. കൊല്ലം-30.86

4. പത്തനംതിട്ട-31.39

5. മാവേലിക്കര-31.46

6. ആലപ്പുഴ-32.58

7. കോട്ടയം-31.39

8. ഇടുക്കി-31.16

9. എറണാകുളം-30.86

10. ചാലക്കുടി-32.57

11. തൃശൂർ-31.35

12. പാലക്കാട്-32.58

13. ആലത്തൂർ-30.92

14. പൊന്നാനി-27.20

15. മലപ്പുറം-29.11

16. കോഴിക്കോട്-30.16

17. വയനാട്-31.74

18. വടകര-29.53

19. കണ്ണൂർ-31.82

20. കാസർകോട് 31.14

Kerala LS Polls 2024: Voter turnout crosses 31 %

MORE IN BREAKING NEWS
SHOW MORE