പോളിങ് 50 %; കൂടുതല്‍ കണ്ണൂരിലും ആലപ്പുഴയിലും; വോട്ടാവേശം

INDIA-POLITICS-VOTE
People wait to cast their vote
SHARE

കേരളത്തില്‍ വോട്ടാവേശം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത ചൂടിനെ വകവച്ചും വോട്ടര്‍മാര്‍ ബൂത്തുകളിലെത്തി. ഇതുവരെ 50 ശതമാനം പോളിങ്. കൂടുതല്‍ പോളിങ് കണ്ണൂരിലും ( 48.35) ആലപ്പുഴയിലും (48.34). ചാലക്കുടി (47.93), പാലക്കാട് (47.88), കാസര്‍കോട് (47.39), വയനാട് (47.28), ആറ്റിങ്ങല്‍ (47.23).  പോളിങ് കുറവ് പൊന്നാനിയില്‍ (41.53)  വോട്ടിങ് മെഷീന്‍ തകരാര്‍ കാരണം പലയിടങ്ങളിലും പോളിങ് വൈകി. പത്തനംതിട്ടയിലും കൊച്ചിയിലും ആറ്റിങ്ങലിലും കള്ളവോട്ടെന്ന് പരാതി ഉയര്‍ന്നു.  വോട്ടെടുപ്പിനിടെ അഞ്ചു  മരണം റിപ്പോര്‍ട്ട് ചെയ്തു.  ഒറ്റപ്പാലത്തും തിരൂരിലും ആലപ്പുഴയിലും പാലക്കാട്ടും മരിച്ചത് വോട്ട് ചെയ്ത് മടങ്ങിയവര്‍.  കോഴിക്കോട് കുറ്റിച്ചിറ സ്കൂളില്‍ സി.പി.എം ബൂത്ത് ഏജന്റ്  കുഴഞ്ഞുവീണ് മരിച്ചു. 

വടകരയില്‍ പോളിങ് മന്ദഗതിയില്‍ ആകുന്നതിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന് കെ.കെ.രമ. കലക്ടര്‍ അടിയന്തരമായി ഇടപെടണം. എന്താണ് പ്രശ്നമെന്ന് കണ്ടെത്തണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു. 

ദിവസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ കള്ളവോട്ട് ആരോപണം വോട്ടെടുപ്പ് ദിവസവും സജീവം. അടൂരും ആറ്റിങ്ങലിലും പരിയാരത്തുമാണ് ഇതുവരെ കള്ളവോട്ട് പരാതി ഉയര്‍ന്നത്. അടൂര്‍ തെങ്ങം 134–ാം നമ്പര്‍ ബൂത്തില്‍  എസ്.ബിന്ദു എന്ന വോട്ടറുടെ വോട്ട് മറ്റാരോ ചെയ്തെന്ന് പരാതി.  വ്യാജ ഐഡി ഉണ്ടാക്കിയെന്ന് തെളിഞ്ഞതായി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി പറഞ്ഞു. ആറ്റിങ്ങലില്‍ പോത്തന്‍കോട് 43–ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് പരാതി ഉയര്‍ന്നത്. ലളിതമ്മയെന്ന വോട്ടറുടെ വോട്ട് മറ്റാരോ ചെയ്തു . കണ്ണൂര്‍ പരിയാരം തലോറ എല്‍.പി. സ്കൂളിലെ ബൂത്തില്‍  വോട്ടുചെയ്യാനെത്തിയ ഫാത്തിമത്ത് ഫിദയ്ക്ക് വോട്ട് രേഖപ്പെടുത്താനായില്ല. അതിന് മുമ്പേ മറ്റാരോ വോട്ട് ചെയ്ത് പോയിരുന്നു

കേരളം അടക്കം 12 സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീരിലെയുമായി 88 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു. കര്‍ണാടകയിലെ 14 സീറ്റിലും രാജസ്ഥാനിലെ 13ഉം ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും എട്ട് വീതം മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുകയാണ്.  ഔട്ടര്‍ മണിപ്പുര്‍ മണ്ഡലത്തിലെ അവശേഷിക്കുന്ന ഭാഗങ്ങളിലെ വോട്ടെടുപ്പും പൂര്‍ത്തിയാകും. രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ മറ്റിടങ്ങളിലും മികച്ച പോളിങ്, കൂടുതല്‍ ത്രിപുരയില്‍ 36.42 %, കുറവ് മഹാരാഷ്ട്രയില്‍ 18.83 % 

Over 50 pc polling ; Kannur, Kasaragod, Pathanamthitta cross 40 pc turnout

MORE IN BREAKING NEWS
SHOW MORE