ഇ.പിയുമായുള്ള ചര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ: കെ. സുരേന്ദ്രന്‍

k-surendran26
SHARE

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനുമായുള്ള ചര്‍ച്ച സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇരുമുന്നണികളിലെയും അസംതൃപ്തരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ജൂണ്‍ 4 കഴിയുമ്പോള്‍ പ്രതീക്ഷിക്കാത്ത ‌പലരും എന്‍.ഡി.എയില്‍ എത്തും. 

ക്വിറ്റ് രാഹുല്‍, വെല്‍കം മോദി എന്നാണ് വയനാട്ടുകാര്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ വികസന അജന്‍ഡയ്ക്ക് ജനം വോട്ട് ചെയ്യും. ഇടത്, വലത് മുന്നണികളുടെ മല്‍സരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. 

വയനാട്ടില്‍ രാഹുലിന് വിട പറയാന്‍ ജനങ്ങള്‍ തയാറെടുത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

Discussion with EP with permission of state leadership: K. Surendran

MORE IN BREAKING NEWS
SHOW MORE