കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ ബ്രാഞ്ച് സെക്രട്ടറിയെ പൊലീസിന് കൈമാറി

complaint-of-fake-vote-in-i
ഇടുക്കി കരിമണ്ണൂര്‍ ഹോളി ഫാമിലി ബൂത്തിലെ വോട്ടര്‍മാര്‍
SHARE

ഇടുക്കിയിലും കള്ളവോട്ടെന്ന് പരാതി. ഇടുക്കി ചക്കുംപള്ളത്തും കരിമണ്ണൂരും കള്ളവോട്ട് നടന്നെന്നാണ് പരാതി. ചക്കുംപള്ളത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസിന് കൈമാറി. 77ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തശേഷം 80ാം നമ്പര്‍ ബൂത്തിലും വോട്ടുചെയ്യാനെത്തി എന്നാണ് പരാതി. എന്നാല്‍ വോട്ടര്‍മാരെ കാണാന്‍ എത്തിയെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം. നിലവില്‍ ഈ ബൂത്തില്‍ വോട്ടിങ് സാധരണ നിലയിലാണ്. അതിനിടെ ഇടുക്കി കരിമണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ രണ്ടുപേരുടെ വോട്ട് മറ്റാരോ ചെയ്തെന്ന് പരാതി. കരിമണ്ണൂര്‍ സ്വദേശികളായ ജെസി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടുകളാണ് മാറ്റാരോ ചെയ്തത്.

Bogus vote complaint in Idukki

MORE IN BREAKING NEWS
SHOW MORE