രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വിഡിയോ സന്ദേശവുമായി രാഹുല്‍ ഗാന്ധി. നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണെന്നും എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണമെന്നും രാഹുല്‍ ഗാന്ധി. ഈ തിരഞ്ഞെടുപ്പ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണെന്നും ബിജെപിയും ആര്‍എസ്എസ്സും ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും പോരാടുന്നത് ഇതിനെതിരെയാണെന്നും വിഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നു.