'56 ഇഞ്ച് നെഞ്ച് വിരിച്ച് നില്‍പ്പുണ്ട്'; കര്‍ണാടക മോഡല്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമം; മോദി

modi
SHARE

എല്ലാ മുസ്‍ലിംകളെയും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ പ്രീണനത്തിന്‍റെ കര്‍ണാടക മോഡല്‍ രാജ്യമാകെ നടപ്പാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിരാ ഗാന്ധിയുടെ മരണശേഷം സ്വത്ത് മുഴുവനായി കൈവശംവയ്ക്കാന്‍ രാജീവ് ഗാന്ധിയാണ് പാരമ്പര്യ സ്വത്ത് സര്‍ക്കാരിലേയ്ക്ക് പോകുന്ന നിയമം ഇല്ലാതാക്കിയതെന്ന് മധ്യപ്രദേശ് മൊറേനയിലെ റാലിയില്‍ മോദി പറഞ്ഞു.

രാജ്യത്തെ വിഭവങ്ങളില്‍ ആദ്യ അവകാശം മുസ്‍ലിംകള്‍ക്കാണെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ ആദ്യ അവകാശം ദരിദ്രര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്കക്കാര്‍ക്കുമാണെന്ന് താന്‍ പറയുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ മതം നോക്കാതെ എല്ലാവരിലേയ്ക്കും എത്തുന്നു.

ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കാനുള്ള കോണ്‍ഗ്രസ് നീക്കം തടയാന്‍ 56 ഇഞ്ച് നെഞ്ച് വിരിച്ച് താന്‍ നില്‍പ്പുണ്ടെന്നും മോദി പറഞ്ഞു

Narendra Modi About OBC And Tribes

MORE IN BREAKING NEWS
SHOW MORE