ബിജെപിയില്‍ പോകാനിരിക്കുന്നത് ഇപി; ഗവര്‍ണര്‍ സ്ഥാനത്തെപ്പറ്റി ചര്‍ച്ച നടന്നു: സുധാകരന്‍

ഇ.പി. ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന് കെ.സുധാകരന്‍. പാര്‍ട്ടിയില്‍ നിന്ന് ജയരാജന് ഭീഷണിയുണ്ടായി. അതുകൊണ്ടാണ് ഇപ്പോള്‍ പോകാത്തത്. ഗള്‍ഫില്‍വെച്ചാണ് ചര്‍ച്ച നടന്നതെന്നും മധ്യസ്ഥത നിന്നയാളെ തനിക്കറിയാമെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ഇ.പിയുമായി ചര്‍ച്ച നടത്തിയത് ശോഭ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറുമാണ്.ഗവര്‍ണര്‍ സ്ഥാനത്തെപ്പറ്റി ചര്‍ച്ച നടന്നെന്നും സുധാകരന്‍ ആരോപിച്ചു.

സിപിഎം നേതാവ് ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന ശോഭ സുരേന്ദ്രന്‍റെ ആരോപണത്തില്‍ മറുപടിയില്ലെന്ന് ഇ.പി.ജയരാജന്‍. നിലവാരമില്ലാത്തയാളുകള്‍ക്ക് മറുപടി പറയാനില്ല. ഇങ്ങനെയുള്ളവര്‍ക്ക് പബ്ലിസിറ്റി നല്‍കരുതെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ പറഞ്ഞു.

K Sudhakaran against EP Jayarajan