പ്രചാരണവാഹനത്തില്‍ ആയുധങ്ങള്‍; ദൃശ്യം പുറത്തുവിട്ട് കോണ്‍ഗ്രസ്; വടിവെട്ടാനെന്ന് എല്‍ഡിഎഫ്

congress-said-weapons-were-
SHARE

ആലത്തൂരില്‍ എല്‍.ഡി.എഫ് പ്രചാരണവാഹനത്തില്‍ ആയുധങ്ങള്‍ കൊണ്ടുപോയെന്ന് കോണ്‍ഗ്രസ്. ചേലക്കര തോനൂര്‍ക്കര പാറപ്പുറത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കാറില്‍നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം എല്‍ഡിഎഫ് നിഷേധിച്ചു.  കൊടി കെട്ടാനുള്ള വടി വെട്ടാന്‍ ഉപയോഗിച്ച അരി വാള്‍ മാത്രമാണിതെന്ന് പ്രതികരിച്ചു. കൊട്ടിക്കലാശത്തിന്റെ സമയം ഇത് വണ്ടിയില്‍ ഇരിക്കുന്നത് ഉചിതമല്ലെന്ന് തോന്നിയത് കൊണ്ടാണ് മാറ്റിയതെന്നുമാണ് സിപിഎം നിലപാട്. 

Congress said weapons were taken in LDF campaign vehicle in Alathur

MORE IN BREAKING NEWS
SHOW MORE