‘അത് ഞങ്ങളുടെ കിറ്റല്ല’; വിവാദത്തില്‍ പ്രതികരണവുമായി ബിജെപി

bjp-reacts-to-the-kit-contr
SHARE

വയനാട്ടിലെ കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി. കിറ്റുകള്‍ തയാറാക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയല്‍.  വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ എന്ന് സംശയിക്കുന്ന തരത്തിൽ ബത്തേരിയിൽ നിന്ന് 1500 ഓളം കിറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്. കിറ്റുകൾ തയ്യാറാക്കിയത് ബിജെപി ആണെന്നാണ് എൽ.ഡി.എഫ്, യു.ഡി.എഫ്. ആരോപണം.

കിറ്റുകൾ എവിടേക്കുള്ളതാണെന്ന് അറിയില്ലെന്നാണ് ലോറി ഡ്രൈവറുടെ നിലപാട്. ഒന്നിന് 279 രൂപ വരുന്ന കിറ്റുകളാണു ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയിൽനിന്നു വാങ്ങിയിരിക്കുന്നത്. ഒരു കിലോ പഞ്ചസാര, ബിസ്ക്കറ്റ്, റസ്ക്, 250 ഗ്രാം ചായപ്പൊടി, അര ലീറ്റർ വെളിച്ചെണ്ണ, അരകിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണു കിറ്റിലുള്ളത്. കൂടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില അടക്കമുള്ള 33 കിറ്റുകളും ഉണ്ട്.

BJP reacts to the kit controversy in Wayanad

MORE IN BREAKING NEWS
SHOW MORE