ഷാഫിയുടെ പരാതി ജാള്യത മറയ്ക്കാന്‍; നടപടി തുടരും; ശൈലജ

kk-shailaja-shafi-cp-24
SHARE

സൈബര്‍ അധിക്ഷേപ പരാതിയില്‍ ഷാഫി പറമ്പില്‍ തനിക്കെതിരെ തിരിഞ്ഞത് ജാള്യത മറയ്ക്കാനാണെന്ന് കെ.കെ. ശൈലജ. ഡിജിപിക്ക് പരാതി നല്‍കിയത് അതിന്‍റെ ഭാഗമാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറയുന്ന ആളല്ല താനെന്നും സൈബര്‍ അധിക്ഷേപത്തില്‍ നിയമനടപടി തുടരുമെന്നും അവര്‍ മനോരമന്യൂസിനോട് പറഞ്ഞു. 

വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കെ.കെ. ശൈലജയ്ക്കും എം.വി.ഗോവിന്ദനുമെതിരെ ഷാഫി പറമ്പില്‍ ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു. ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടിരുന്നു. 

 Will continue legal actions in Cyber assault case; KK Shailaja

MORE IN BREAKING NEWS
SHOW MORE