'വര്‍ഗീയത ആളിക്കത്തിക്കാന്‍ മോദിയുടെ ശ്രമം'; തോല്‍വി മുന്നില്‍ കണ്ടെന്ന് ഖര്‍ഗെ

HIGHLIGHTS
  • 'അടിയൊഴുക്ക് മോദിക്ക് മനസിലായി'
  • 'മോദി വിലകുറഞ്ഞ രാഷ്ട്രീയക്കാരനായി പെരുമാറുന്നു'
  • തിരഞ്ഞെടുപ്പ് കമ്മിഷനും ഖര്‍ഗെയുടെ വിമര്‍ശനം
kharge-modi-n-24
SHARE

ലോക്സഭ തിരഞ്ഞെടുപ്പില്‍ തോല്‍വി മുന്നില്‍ കണ്ടാണ് ന്യൂനപക്ഷ വിരുദ്ധതയും വർഗീയതയും പ്രധാനമന്ത്രി നരേന്ദ്രമോദി ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജൻ ഖർഗെ. അടിയൊഴുക്കുകള്‍ മനസിലായതോടെയാണ് ഈ മാറ്റം. മോദിക്കെതിരെ നടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷനെയും ഖർഗെ വിമർശിച്ചു. കമ്മിഷന്റെ സെലക്ഷനും ഇലക്ഷനും മോദിയാണ് നടത്തുന്നത്. കൂടുതൽ മക്കൾ ഉള്ളതുവരെ  രാഷ്ട്രീയമാക്കുന്നു. തനിക്കും അഞ്ചു മക്കളുണ്ട്. അംബേദ്കർ പതിനാലാമത്തെ കുട്ടിയായിരുന്നു. മോദി വിലകുറഞ്ഞ രാഷ്ട്രീയക്കാരനായി മാറിയെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഖർഗെ കുറ്റപ്പെടുത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Modi adds fuel to communalism, fears failure;  Mallikarjun Kharge

MORE IN BREAKING NEWS
SHOW MORE