'സമസ്തയുമായുള്ളത് വൈകാരിക ബന്ധം; വിള്ളല്‍ വീഴ്ത്താന്‍ അനുവദിക്കില്ല'; ലീഗ് നേതൃത്വം

league-samastha-24
SHARE

മുസ്​ലിം ലീഗും സമസ്തയുമായുള്ള ബന്ധം  നിക്ഷിപ്ത താൽപര്യക്കാർക്ക് ഇല്ലാതാക്കാനാവില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വോട്ടിന് വേണ്ടിയുള്ള ബന്ധമല്ലെന്നും അതില്‍ ചെറിയ വിള്ളല്‍ വീഴാന്‍ ഇരുവിഭാഗവും അനുവദിക്കില്ലെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. സമസ്തയും ലീഗുമായുള്ളത് വൈകാരികമായ അടുപ്പമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. അതിനിടെ, സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും  എല്‍.ഡി.എഫ് പരസ്യം. ഒന്നാം പേജിലടക്കം രണ്ടിടത്താണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവസാന പേജില്‍ യു.ഡി.എഫ് പരസ്യവുമുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

League and Samastha are emotionally inter-connected; Panakkad Thangal

MORE IN BREAKING NEWS
SHOW MORE