അത് രാഷ്ട്രീയ ഡിഎന്‍എ; ഇങ്ങോട്ട് പറഞ്ഞാല്‍ അങ്ങോട്ടും കിട്ടും; അന്‍വറിനെ തുണച്ച് എം.വി. ഗോവിന്ദന്‍

HIGHLIGHTS
  • അന്‍വറിന്‍റെ അധിക്ഷേപ പ്രസംഗത്തെ തുണച്ച് എം.വി.ഗോവിന്ദനും
  • 'രാഹുല്‍ പെരുമാറിയത് പക്വതയില്ലാതെ'
  • 'ജൈവപരമായ ഡിഎന്‍എ അല്ല പരിശോധിക്കാന്‍ പറഞ്ഞത്'
mvgovindna-anwar-24
SHARE

രാഹുൽഗാന്ധിക്കെതിരെ അപകീർത്തി പരാമർശങ്ങളുമായി വിവാദ പ്രസംഗം നടത്തിയ പി.വി.അൻവർ എം.എൽ.എയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാഹുൽഗാന്ധിയുടെ രാഷ്ട്രീയ ഡി.എൻ.എ പരിശോധിക്കണമെന്നാണ് അൻവർ പറഞ്ഞത്. ജൈവപരമായ ഡി.എൻ.എ അല്ല. രാഹുല്‍ പക്വമായിട്ടല്ല പെരുമാറിയതെന്നും  ഇങ്ങോട്ട് പറഞ്ഞപ്പോൾ അങ്ങോട്ട് കിട്ടുമെന്ന് രാഹുൽ ഓർക്കണമെന്നും എം.വി.ഗോവിന്ദൻ മനോരമന്യൂസിനോട് പറഞ്ഞു.  

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ ഇരുപത് സീറ്റും ഇടതുമുന്നണി നേടും. ബി.ജെ.പി അക്കൌണ്ട് തുറക്കില്ലെന്നും ഒരു മണ്ഡലത്തിലും രണ്ടാം സ്ഥാനത്ത് വരില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയാണ് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയതെന്നും അദ്ദേഹം പറ‍ഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ജനാധിപത്യവും മതേതരത്വവുമാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 20 സീറ്റും എൽ ഡി എഫ് നേടും. ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് വരില്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

MV Govindan on PV Anwar's remarks on Rahul Gandhi

MORE IN BREAKING NEWS
SHOW MORE