ആരോപണങ്ങളില്‍ ചിത്രം പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍; പിന്നില്‍ കോണ്‍ഗ്രസെന്ന് അനില്‍

anil-nandakumar-23
SHARE

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്‍റണിക്കെതിരായ ആരോപണത്തില്‍  ചിത്രങ്ങളും ഫോണ്‍ നമ്പറുകളും പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍. നന്ദകുമാറിനെ അനില്‍ ആന്‍റണി വിളിച്ച ഫോണ്‍ നമ്പറുകളാണ് പുറത്തുവിട്ടത്. സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സലിനെ നിയമിക്കാനെന്ന പേരില്‍ 25 ലക്ഷം രൂപ അനില്‍ തന്‍റെ കയ്യില്‍ നിന്ന് വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്‍റെ ആരോപണം. പി.ജെ കുര്യന്‍ സാക്ഷിയാണെന്നും നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. തൃശൂരില്‍ സ്ഥലം വാങ്ങാന്‍ ശോഭ സുരേന്ദ്രന് 10 ലക്ഷം രൂപ നല്‍കിയെന്നും ഡല്‍ഹി എസ്.ബി.ഐ ബ്രാഞ്ചില്‍ നിന്നാണ് പണമയച്ചതെന്നും നന്ദകുമാര്‍ ആരോപിച്ചു. 

അതേസമയം നന്ദകുമാറിന്റെ ആരോപത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് അനില്‍ ആന്‍റണി ആരോപിച്ചു. നന്ദകുമാറിനെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നന്ദകുമാര്‍ ആരോപണം ഉന്നയിക്കുന്ന ആന്‍ഡ്രൂസ് ആന്‍റണിയെ തനിക്ക് അറിയാമെന്നും 2016 ല്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. 

Nandakumar reveals phone numbers and pictures of Anil Antony 

MORE IN BREAKING NEWS
SHOW MORE