തിരഞ്ഞെടുപ്പില്‍ കേരള വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിഷയം സാമ്പത്തിക പ്രതിസന്ധി

digital-survey
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാരെ കൂടുതല്‍ സ്വാധീനിക്കുന്ന വിഷയം സാമ്പത്തിക പ്രതിസന്ധിയെന്നു മനോരമ ന്യൂസ് ഡിജിറ്റല്‍ സര്‍വേ ഫലം. സാമ്പത്തിക പ്രതിസന്ധി മുഖ്യവിഷയമെന്ന് പറഞ്ഞത് 38.31 % പേരാണ്. പൗരത്വ ഭേദഗതി നിയമം – 16.86 %, മാസപ്പടി 11.49 %, മണിപ്പുര്‍ – 7.28 %. 

തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കേരളത്തില്‍ ചര്‍ച്ചയായ പത്ത് വിഷയങ്ങള്‍ നല്‍കി നടത്തിയ വോട്ടെടുപ്പില്‍ ആകെ 26,200 പേരാണ് പങ്കെടുത്തത്. മനോരമ ന്യൂസ് വെബ്സൈറ്റിലെത്തി വോട്ടുചെയ്തവരില്‍ 38.17 ശതമാനം പേരും ഏറ്റവും ചര്‍ച്ചയായ‌/ ചര്‍ച്ചയാകേണ്ട വിഷയമായി തിര‍ഞ്ഞെടുത്തത് സാമ്പത്തിക പ്രതിസന്ധിയാണ്. വോട്ടുചെയ്തവര്‍ ഈ വിഷയത്തെ രണ്ടായി കണ്ടാണ് വോട്ടുചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയ ലിങ്കുകളില്‍ പോസ്റ്റ് ചെയ്ത കമന്റുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഒന്ന് കേരള സര്‍ക്കാര്‍ അകപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും രണ്ട് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോട് പുലര്‍ത്തിയ നിഷേധാത്മക സമീപനവും. ഈ രണ്ട് മട്ടിലുള്ള വോട്ടുകളും വന്നപ്പോഴാണ് 39 എന്ന വലിയ ശതമാനത്തിലേക്ക് എത്തിയത്. 

16.79 ശതമാനം പേര്‍ സിഎഎ ആണ് പ്രധാന ചര്‍ച്ചാവിഷയമായി ചൂണ്ടിക്കാട്ടിയത്. 11.45 ശതമാനം മാസപ്പടിയും 7.25 ശതമാനം പേര്‍ മണിപ്പുരും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളായി പറയുന്നു. 

മറ്റ് വിഷയങ്ങളുടെ ക്രമം ഇങ്ങനെ:

തിരഞ്ഞെടുപ്പ് ബോണ്ട് 6.48%

വന്യജീവി പ്രശ്നം 6.11%

കരുവന്നൂര്‍ കേസ് 4.2%

പാനൂര്‍ ബോംബ് 3.44% 

നേതാക്കളുടെ കൂടുമാറ്റം 3.44%   

കേരള സ്റ്റോറി 2.66 %

MORE IN BREAKING NEWS
SHOW MORE