പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം; പരാതി പരിശോധിക്കുന്നു; തിരഞ്ഞെടുപ്പ് കമ്മിഷന്‍

modi-eci-n-23
SHARE

പ്രധാനമന്ത്രി രാജസ്ഥാനില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പരാതിയില്‍ പരിശോധന നടത്തി വരികയാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം വര്‍ഗീയവും ആളുകളെ ഭിന്നിപ്പിക്കുന്നതുമാണെന്നായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സിപിഎം പൊലീസിലും പ്രസംഗം സംബന്ധിച്ച പരാതികള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, രാജസ്ഥാനില്‍ താന്‍ സത്യമാണ് പറഞ്ഞതെന്നും അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തോട് മോദിയുടെ മറുപടി. തന്‍റെ പ്രസംഗം കോണ്‍ഗ്രസിന് വെപ്രാളമുണ്ടാക്കിയെന്നും മോദി ആരോപിച്ചു. 

Got complaint against PM's Rajasthan rally remarks; confirms ECI

MORE IN BREAKING NEWS
SHOW MORE