'രാഹുലിന്‍റെ ഡി.എന്‍.എ പരിശോധിക്കണം'; അധിക്ഷേപിച്ച് പി.വി.അന്‍വര്‍

HIGHLIGHTS
  • 'രാഹുല്‍ ഗാന്ധി നാലാംകിട പൗരനായി മാറി'
  • 'രാഹുല്‍ ഗാന്ധി മോഡിയുടെ ഏജന്‍റോ?'
  • അധിക്ഷേപം പാലക്കാട് എല്‍ഡിഎഫ് പ്രചാരണയോഗത്തില്‍
anwar-rahul-speech-23
SHARE

രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി.വി.അന്‍വര്‍ എം.എല്‍.എ. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്നുമാത്രമേ വിളിക്കാനാവൂവെന്നായിരുന്നു പരാമര്‍ശം. പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് അന്‍വര്‍ ഇത്തരത്തില്‍ അപഹാസ പ്രസംഗം നടത്തിയത്. അന്‍വറിന്‍റെ പ്രസംഗത്തിലെ ഭാഗം ഇങ്ങനെ..'ഗാന്ധിയെന്ന പേര് പോലും കൂട്ടിച്ചേര്‍ത്ത്  പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ഗാന്ധി മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ടുദിവസമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്താ സ്ഥിതി, നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്‍റെ ജനിറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് അക്കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ആ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ല. രാഹുല്‍ ഗാന്ധി മോഡിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്'. 

PV Anwar MLA abuses Rahul Gandhi

MORE IN BREAKING NEWS
SHOW MORE