ഒന്‍പതു ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരത്ത് ശക്തമായ വേനൽ മഴ. ഇരുപത് മിനിട്ടോളം നഗരത്തിൽ മഴപെയ്തു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള  ഒൻപതു ജില്ലകളിൽ   മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മി. വരെ വേഗതയുള്ള കാറ്റിനും ഇടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

nine district rain alert

Enter AMP Embedded Script