'മല്‍സരിക്കുന്നത് രാജാവിന്റെ ആസ്ഥാന വിദൂഷകന്‍'; കടന്നാക്രമിച്ച് പ്രകാശ് രാജ്

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. കർഷകരേയോ മണിപ്പുരിനെയോ കുറിച്ച് രാജീവ് ചന്ദ്രശേഖർ സംസാരിച്ചിട്ടുണ്ടോയെന്ന് ചോദ്യം. മൂന്നുതവണ കർണാടകത്തിൽ നിന്ന് രാജ്യസഭയിൽ പോയിട്ടും ഒന്നും ചെയ്തില്ല. വരൾച്ച ദുരിതാശ്വാസത്തിന് കർണാടകയ്ക്ക് സുപ്രീം കോടതിയിൽ പോകേണ്ടി വന്നു. ഒരു ഭാഷ ഒരു മതം ഒരു ഭക്ഷണം എന്നത് അപകടം. വർഗീയ വൈറസ് പടരാതെ നോക്കണമെന്നും പ്രകാശ് രാജ്. രാജാവിന്റെ ആസ്ഥാന വിദൂഷകനാണ് തിരുവനന്തപുരത്ത് മല്‍സരിക്കുന്നതെന്നും പരിഹാസം.

Actor Prakash Raj against Thiruvananthapuram BJP candidate Rajeev Chandrasekhar