‘വിശ്വാസികൾക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാം’; സമദൂരവുമായി ഓർത്തഡോക്സ് സഭ

സമ്മർദ രാഷ്ട്രീയത്തിന് തിരഞ്ഞെടുപ്പിനെ ഉപയോഗിക്കില്ലെന്ന് ഓർത്തഡോക്സ് സഭ. വിശ്വാസികൾക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാം. സഭയ്ക്കുണ്ടായ മുൻകാല അനുഭവങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകും. മണിപ്പുരും സിഎഎയും ഉൾപ്പെടെയുള്ളവ ന്യൂനപക്ഷങ്ങൾക്ക് ആശങ്ക ഉളവാക്കിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടിയിലും ഉൾപ്പെട്ടവർ സഭയിലുണ്ടെന്നും ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ.

People can choose whom they like, says Orthodox Church