കായികതാരത്തെ മര്‍ദിച്ച് ലഹരിമാഫിയ; കൈകാലുകള്‍ ഒടിഞ്ഞു

മലപ്പുറത്ത് കായികതാരത്തെ മര്‍ദിച്ച് ലഹരിമാഫിയ. പതിനാലുകാരന്‍ മുഹമ്മദ് ഷാനിനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം മര്‍ദിക്കുകയായിരുന്നു. സൈക്കിളില്‍ പോകുമ്പോള്‍ തെറ്റായദിശയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ക്രൂരമായി മർദിച്ചെന്ന് ഷാൻ മനോരമ ന്യൂസിനോട് പറഞ്ഞു. മര്‍ദനത്തില്‍ ഷാനിന്‍റെ കൈകാലുകള്‍ ഒടിഞ്ഞു. മുഹമ്മദ് ഷാന്‍ കഴിഞ്ഞ ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തിനായി മല്‍സരിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.