പൂരം നടത്തിപ്പിലെ പാളിച്ച; കമ്മിഷണറെ മാറ്റാന്‍ അനുമതിതേടി സര്‍ക്കാര്‍

pooram-police-3
SHARE

തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. തൃശൂര്‍ പൂരം നടത്തിപ്പിെല പാളിച്ചയാണ് കമ്മിഷണര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അന്തിമ തീരുമാനമെടുക്കേണ്ടത് ഇനി തിരഞ്ഞെടുപ്പ് കമ്മിഷനാണ്.

പൂരപറമ്പില്‍ അന്നേദിവസം സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോക് നടത്തിയത് ഈ പരുക്കന്‍ സ്വഭാവമായിരുന്നു. തുടര്‍ച്ചയായുള്ള പരുക്കന്‍ സ്വഭാവം സൃഷ്ടിച്ച സംഘര്‍ഷമായിരുന്നു അവസാനം തിരുവമ്പാടി വെടിക്കെട്ട് സ്ഥലത്ത് കമ്മിഷണറുമായുള്ള തര്‍ക്കത്തില്‍ കലാശിച്ചത്. പൂരത്തിന്റെ രാത്രി എഴുന്നള്ളിപ്പുകള്‍ ബാരിക്കേ‍ഡിട്ട് തടഞ്ഞതും പ്രതിഷേധം സൃഷ്ടിച്ചു. ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പിയെ ചുമതപ്പെടുത്തി.

തിരുവമ്പാടി ദേവസ്വം രേഖാമൂലം മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കി.  പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയും മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കിയിരുന്നു. തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള റവന്യൂമന്ത്രി കെ.രാജന്‍, കമ്മിഷണറെ അടിയന്തരമായി മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ്, കമ്മിഷണറേയും തൃശൂര്‍ എ.സി.പി. സുദര്‍ശനേയും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കാന്‍ സര്‍ക്കാരിനു സാധിക്കൂ.

Thrissur Pooram: Home dept orders probe into complaints against police

MORE IN BREAKING NEWS
SHOW MORE