സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കള്ളന്‍ കയറി; വജ്രാഭരണങ്ങൾക്ക് ഒപ്പം പണവും നഷ്ടപ്പെട്ടു

theft-at-director-joshi-hou
SHARE

സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻ കവർച്ച. കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിൽ രാത്രി  ഒരു മണിയോടെയാണ് മോഷണം നടന്നത്. സ്വർണ വജ്രാഭരണങ്ങൾക്ക് ഒപ്പം വിലപിടിപ്പുള്ള വസ്തുക്കളും പണവും നഷ്ടപ്പെട്ടു. സി സി ടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ്  അന്വേഷണം തുടങ്ങി

രാവിലെ അടുക്കളയിലെ ജനാല തുറന്നു കിടക്കുന്നത് കണ്ടാണ് കള്ളൻ കയറിയ വിവരം വീട്ടുകാർ അറിയുന്നത്. ജോഷിയും കുടുംബവും വീട്ടിൽ ഉള്ളപ്പോഴാണ് മോഷണം നടന്നത്. അടുക്കള ജനാല വഴി വീടിനുള്ളിൽ കടന്ന കള്ളൻ മുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ വജ്രാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു. തൊപ്പി വച്ചിട്ടുള്ളതിനാൽ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ല. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വഷണം പുരോഗമിക്കുകയാണ്. 

ഫോറൻസിക് സംഘവും  പോലീസും വീട്ടിൽ പരിശോധന നടത്തി. പോലീസ് നായയെ ഉപയോഗിച്ചും പരിശോധിച്ചു. അടുക്കള ജനാല വഴി അകത്തേക്ക് കയറിയ കള്ളൻ വാതിൽ തുറന്ന് പുറത്തേക്ക് പോയി എന്നാണ് പ്രാഥമിക നിഗമനം. ഒന്നിലധികം പേർ മോഷണത്തിൽ പങ്കെടുത്തുവെന്നാണ് പോലീസ് വിലയിരുത്തൽ. മോഷണത്തിന് പിന്നിൽ ഇതര സംസ്ഥാനക്കാർ ആണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. 

A thief entered director Joshi's house

MORE IN BREAKING NEWS
SHOW MORE