അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മല സീതാരാമന്‍

nirmala-sitharaman-2
SHARE

ഇലക്ടറല്‍ ബോണ്ട് പദ്ധതി  തിരികെ കൊണ്ടുവരുമെന്ന് സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍ . സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട്  കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷം തിരികെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ്  തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള പദ്ധതി തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രധനമന്ത്രി സൂചന നല്‍കിയത്. ഏതു കമ്പനി ഏതു പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നുെവന്ന് അറിയാന്‍ കഴിയാത്ത  ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി റദ്ദാക്കിയിരുന്നത്.  പിന്നീട്  സംഭാവന ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങളും , സംഭാവന നല്‍കിയ കമ്പനികളുടെ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖേന എസ്ബിഐ പുറത്തുവിട്ടിരുന്നു

Nirmala Sitharaman says electoral bonds will be revived if BJP is elected to power

MORE IN BREAKING NEWS
SHOW MORE