സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു; 10 ജില്ലകളില്‍ യെലോ അലര്‍ട്ട്

heat
SHARE

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പത്തുജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് 39 ഡിഗ്രിയിലേക്ക് പകല്‍താപനില ഉയര്‍ന്നു.  ആലപ്പുഴയില്‍ 38 ഡിഗ്രിചൂട് രേഖപ്പെടുത്തി. കൊല്ലം പത്തനംതിട്ട, തൃശൂര്‍ , കോഴിക്കോട് , കണ്ണൂര്‍ ജില്ലകളില്‍ 37 ആണ് ചൂട്. കോട്ടയം, എറണാകുളം മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍സ്യസ് വരെ താപനില ഉയര്‍ന്നിട്ടുണ്ട്. 24ാം തീയതി വരെ ചൂട് ഉയര്‍ന്നു നില്‍ക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണം

Heat alert in 10 Kerala districts 

MORE IN BREAKING NEWS
SHOW MORE