കോയമ്പത്തൂരിൽ അടക്കം വോട്ടിങ് ഉയർന്നു; ആദ്യ ഘട്ടത്തിൽ 64% പോളിങ്

woman-voter-showing-mark-of
SHARE

കനത്ത ചൂടിലും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 64 ശതമാനത്തോളം പോളിങ്. കോയമ്പത്തൂരിൽ അടക്കം 2019ലേതിനേക്കാൾ വോട്ടിങ് ഉയർന്നത് ബിജെപിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. എൻഡിഎയ്ക്ക് അനുകൂലമായി ജനങ്ങളിൽ നിന്ന് ഗംഭീര പ്രതികരണമാണ് ലഭിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 2019 ലേതിനേക്കാൾ നിലമെച്ചപ്പെടുത്തുമെന്ന് ഇന്ത്യ മുന്നണി ഉറച്ചു വിശ്വസിക്കുന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒരുപടികൂടെക്കടന്ന് വിജയാഹ്ലാദ പ്രകടനം നടത്തി.

ഏഴുഘട്ടങ്ങളായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകൾ വിധിയെഴുതുന്ന ഘട്ടമാണ് പൂർത്തിയായത്. 17 സംസ്ഥാനങ്ങളിലെയും 4 കേന്ദ്ര ഭരണപ്രദേശങ്ങളിലെയുമായി 102 സീറ്റുകൾ. തമിഴ്നാട്ടിലെ വോട്ടിങ് ശതമാനം താരതമ്യേന ഉയർന്നത് ശക്തമായ ത്രികോണമൽസരം ശരിവയ്ക്കുന്നു. കെ അണ്ണാമലൈ മൽസരിച്ച കോയമ്പത്തൂരിലും ചെന്നൈ മണ്ഡലങ്ങളിലും ഉൾപ്പെടെ  പോളിങ് ഉയർന്നതിൽ ബിജെപി വലിയ പ്രതീക്ഷ വയ്ക്കുന്നു. 

2019 ൽ 102 സീറ്റിൽ ബിജെപി 40 ഉം ഡിഎംകെ 24 ഉം കോൺഗ്രസ് 15 ഉം ജയിച്ചിരുന്നു. ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ബംഗാളിൽ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വിജയാഹ്ലാദ പ്രകടനം തുടങ്ങി. ബിഹാറിലെ വോട്ടർമാരുടെ തണുപ്പൻ പ്രതികരണം എൻഡിഎയുടെയും ഇന്ത്യ മുന്നണിയുടെയും നെഞ്ചിടിപ്പ് കൂട്ടുന്നു. നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല. പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ഉന്നയിച്ചാണ് വോട്ടിങ് ബഹിഷ്കരണം. ഈസ്റ്റ് നാഗാലാൻഡിലെ ആറ് ജില്ലകളിലാണ് ആരും വോട്ട് ചെയ്യാൻ എത്താഞ്ഞത്. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷനാണ് വോട്ടിങ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്.

In the first phase of the Lok Sabha elections, the polling was about 64 percent

MORE IN BREAKING NEWS
SHOW MORE