പണം നൽകാനെത്തിയതെന്ന് ആരോപണം; ബിജു രമേശിനെ ഡിവൈഎഫ്ഐക്കാര്‍ തടഞ്ഞുവെച്ചു

dyfi-stops-biju-ramesh-at-a
SHARE

തിരുവനന്തപുരം അരുവിക്കര വടക്കേമലയില്‍ വ്യവസായി ബിജുരമേശിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. അടൂര്‍ പ്രകാശിന്‍റെ പ്രചാരണത്തിനായി പണം നല്‍കിയെന്നാരോപിച്ചായിരുന്നു തടഞ്ഞു വെച്ചത്. ബിസിനസ് കാര്യങ്ങള്‍ക്കായി അരുവിക്കര സ്വദേശിയും സുഹൃത്തുമായ സുരേഷിന്‍റെ വീട്ടിലെത്തിയതാണെന്നാണ് ബിജുരമേശ് പൊലീസിനു നല്‍കിയ മൊഴി

 അരുവിക്കര വടക്കേമലയിലെത്തിയപ്പോഴാണ് ബിജു രമേശ് സഞ്ചരിച്ച കാര്‍ ഡിവൈഎഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ചുറ്റും നിന്നു മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ പണം വിതരണത്തിനെത്തിയ ബിജു രമേശിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു. തുടര്‍ന്നു അരുവിക്കര പൊലീസ് സ്ഥലത്തെത്തി. പൊലീസ് അറിയത്തതിനെ തുടര്‍ന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥലത്തെത്തി വാഹനത്തില്‍ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല.  പിന്നീട് ബിജു രമേശിനെ അരുവിക്കര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി . എന്നാല്‍ സുഹൃത്തായ സുരേഷിനെ കാണാനാണ് അരുവിക്കരയിലെത്തിയതെന്നാണ് ബിജു രമേശിന്‍റെ വിശദീകരണം. മോശമായി ചിത്രീകരിച്ചതിനു കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. 

DYFI Stops Biju Ramesh at Aruvikkara

MORE IN BREAKING NEWS
SHOW MORE