പട്ടികയിൽ പേരില്ലാത്തയാളെ കൊണ്ട് ഓപ്പൺ വോട്ട് ചെയ്യിച്ചു; ക്രമക്കേടെന്ന് എല്‍ഡിഎഫ്

complaint-of-irregularities
SHARE

ഒരേ പേരുകാരായ രണ്ട് സ്ത്രീകളിൽ വോട്ടർ പട്ടികയിൽ പേരില്ലാത്ത ആളെക്കൊണ്ട് ഓപ്പൺ വോട്ട് ചെയ്യിച്ചു എന്ന് പരാതി. കോഴിക്കോട് കുന്നമംഗലം മണ്ഡലത്തിൽപ്പെട്ട പെരുവയലിലെ 84ാം ബൂത്തിലാണ് വീട്ടിൽ നടന്ന വോട്ടെടുപ്പിൽ ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയെന്ന് എൽഡിഎഫ് പരാതി ഉന്നയിച്ചത്. പായമ്പുറത്ത് ജാനകിയമ്മക്ക് പകരം കൊടശേരി ജാനകിയമ്മയെ കൊണ്ടാണ് വോട്ട് ചെയ്യിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് പരാതി നൽകി.

ഇന്നലെയായിരുന്നു വീട്ടിലെത്തി ബിഎല്‍ഒ അടക്കമുള്ള ഉദ്യോഗസ്ഥർ വോട്ടെടുപ്പ് നടത്തിയത്. 92 വയസ്സുള്ള പായമ്പുറത്ത് ജാനകിയമ്മയുടെ പേരിലായിരുന്നു വോട്ട്. എന്നാൽ വോട്ട് ചെയ്തത് അയൽവാസിയായ കൊടശേരി ജാനകിയമ്മ. വോട്ടർ പട്ടിക കൃത്യമായി ഉദ്യോഗസ്ഥർ നോക്കാത്തതാണ് ഗുരുതര പിഴവിന് കാരണം എന്നാണ് എൽഡിഎഫിന്റെ പരാതി. പിഴവ് ചൂണ്ടിക്കാണിച്ചപ്പോൾ ബിഎല്‍ഒ കയർത്തുവന്ന എൽഡിഎഫ് ബൂത്ത് ഏജൻറ് മനോരമ ന്യൂസിനോട് പറഞ്ഞു.

വോട്ട് നഷ്ടമായതിൽ പായമ്പുറത്ത് ജാനകിയമ്മക്കും സങ്കടം. എന്നാൽ വോട്ട് മാറി ചെയ്ത കൊടശ്ശേരി ജാനകിയമ്മക്ക് സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ല. പട്ടികയിൽ പേരില്ലാത്തത് അറിയില്ലായിരുന്നു എന്നാണ് ജാനകിയമ്മ പറയുന്നത്. ഉദ്യോഗസ്ഥരുടെ അറിവോടെ കള്ളവോട്ട് നടത്തിയെന്നാണ് എൽഡിഎഫ് പരാതി.

Complaint of irregularities in voting held at home in Kozhikode Peruvayal

MORE IN BREAKING NEWS
SHOW MORE