ആലുവയില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

aluva-railway-station-02
SHARE

ആലുവയില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട പുന്നവേലി സ്വദേശി റോജിയാണ് മരിച്ചത്. ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമില്‍ ഇറങ്ങവേയാണ് ഇന്നലെ രാത്രി 7.45ന് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കില്‍ വീണ റോജിയുടെ കാലിലൂടെ ട്രെയിന്‍ കയറി ഇറങ്ങി. കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ റോജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവല്ലയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു റോജി.

Man dies after getting caught between platform and moving train

MORE IN BREAKING NEWS
SHOW MORE