ആലപ്പുഴയിലും ഇരട്ടവോട്ടെന്ന് പരാതി; നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ്

പ്രതീകാത്മക ചിത്രം

ആലപ്പുഴയിലും ഇരട്ടവോട്ടെന്ന് യു‍.ഡി.എഫ്. മണ്ഡലത്തില്‍ 35,000 ഓളം ഇരട്ടവോട്ടുകളെന്നാണ് പരാതി. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. യു.ഡി.എഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് എം.ലിജുവാണ് കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി. 711 ഓളം ഒരേ വോട്ടർ ഐഡി കാർഡുള്ള വോട്ടർമാർ ഉള്ളതായി തെളിവുണ്ടെന്ന് യുഡിഎഫ് ഹര്‍ജിയില്‍. ആലപ്പുഴ കലക്ടർക്കും യുഡിഎഫ് പരാതി നൽകിയിരുന്നു. 

Double vote complaint alappuzha; UDF demanded action.