മാസപ്പടിക്കേസില്‍ അന്വേഷണം: കുഴല്‍നാടന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

veena-vijayan-cmrl-2
SHARE

മാസപ്പടി വിവാദത്തില്‍  മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യുകുഴല്‍നാടന്‍ എം.എല്‍.എയുടെ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്നു വിധി പറയും. കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് കുഴല്‍നാടന്‍റെ ആവശ്യം.  മാസപ്പടി വിവാദത്തില്‍  അന്വേഷണം വേണമോ,വേണമെങ്കില്‍ അതു കോടതി നേരിട്ടുള്ളതാണോ , വിജിലന്‍സാണോ എന്നതിലാണ് ഇന്നു  ഉത്തരവ്  ഉണ്ടാകുക. ധാതുമണല്‍ ഖനനത്തിനായി സി.എം.ആര്‍.എല്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയ ഒത്താശയ്ക്ക് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം.വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ ആദ്യം കോടതിയെ സമീപിച്ചത്. ഹര്‍ജി വിധി പറയാനായി പരിഗണിച്ചപ്പോള്‍ മുഖ്യമന്ത്രിക്കു കീഴിലുള്ള വിജിലന്‍സ് അന്വേഷണം വേണ്ടെന്നും കോടതി നേരിട്ട് അന്വേഷിക്കണമെന്നും മാത്യു ആവശ്യപ്പെടുകയായിരുന്നു. തെളിവുകള്‍ നേരിട്ടു കൈമാറാമെന്നും കോടതിയെ അറിയിച്ചു.

മാത്യുവിന്‍റെ പ്രധാന വാദങ്ങള്‍ ഇവയാണ്. സി.എം.ആര്‍.എല്‍ വീണയ്ക്ക് പണം നല്‍കിയെന്നത് യാഥാര്‍ഥ്യം. വീണയുടെ എക്കൗണ്ടിലേക്കും, കമ്പനിയിലേക്കും ഓണ്‍ലൈന്‍ പണം കൈമാറ്റം നടന്നിട്ടുണ്ട്.എന്നാല്‍ കമ്പനിക്ക് നല്‍കിയ സേവനം എന്തെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല.ഇടതു മുന്നണി നയത്തിനു വിരുദ്ധമായി 2018 ല്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് കരിമണല്‍ ഖനനത്തിനു അനുകൂല നിലപാടടെടുത്തു. ഇതിനു പ്രത്യുപകരമായാണ് മകള്‍ക്ക് മാസപ്പടി കിട്ടിയത് എന്നാല്‍ മാത്യുവിന്‍റെ വാദങ്ങളെ സര്‍ക്കാര്‍ കോടതിയില്‍ തള്ളി. കോട്ടയം, മൂവാറ്റുപുഴ വിജിലന്‍സ് കോടതികള്‍ അന്വേഷണാവശ്യം തള്ളിയിട്ടുണ്ടെന്നു മാത്രമല്ല കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു കണ്ടെത്തി. സര്‍ക്കാരിന്‍റെ നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടാന്‍ പാടില്ല. കുട്ടനാടിലെ ദുരന്തം ഒഴിവാക്കുന്നതിനാണ് മണ്ണ് നീക്കം ചെയ്തത്, കരിമണലിനു വേണ്ടിയല്ലെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

CMRL, Exalogic masappadi controversy mathew kuzhalnadan plea

MORE IN BREAKING NEWS
SHOW MORE