7 വയസുകാര‌നെ രണ്ടാനച്ഛന്‍ മര്‍ദിച്ചത് അമ്മയുടെ ഒത്താശയോടെ; പ്രതി ചേര്‍ത്തു

തിരുവനന്തപുരത്ത് ഏഴു വയസുകാരനെ മര്‍ദിച്ചതില്‍ രണ്ടാനച്ഛന്‍ അറസ്റ്റിലായതിന് പിന്നാലെ  അമ്മയേയും പ്രതിചേര്‍ത്തു.  മര്‍ദനത്തിന് അമ്മ അ‍‍ഞ്ജന ഒത്താശ ചെയ്തെന്ന് പൊലീസ് പറഞ്ഞു. രണ്ടാനച്ഛന്‍ അനുവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചെന്നും ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചെന്നുമായിരുന്നു കുട്ടിയുടെ മൊഴി. ദേഹത്ത് മുളക് തേച്ചെന്നും ഉപദ്രവം അമ്മ തടഞ്ഞില്ലെന്നും കുട്ടി മൊഴി നല്‍കിയിരുന്നു.

7 year old boy brutally beaten by stepfathe case against mother