'പിണറായിയെ ജയിലില്‍ ആക്കാത്തതെന്ത്?' കടന്നാക്രമിച്ച് രാഹുല്‍

HIGHLIGHTS
  • 'രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലില്‍, പിണറായിക്ക് ഒന്നും സംഭവിക്കുന്നില്ല'
  • 'ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം അവര്‍ തിരിച്ചാക്രമിക്കും'
  • ' ബിജെപി പിന്നാലെ വരാന്‍ എതിര്‍പ്പ് സത്യസന്ധമാകണം'
rahul-pinarayi-knr-18
SHARE

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രസര്‍ക്കാര്‍ ജയിലില്‍ ആക്കാത്തതെന്തെന്ന് രാഹുല്‍ഗാന്ധി. രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായിക്ക് ഒന്നും സംഭവിക്കുന്നില്ല. ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം അവര്‍ തിരിച്ചാക്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി പിന്നാലെ വരാന്‍ എതിര്‍പ്പ് സത്യസന്ധമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

അദാനിക്കെതിരെ പ്രസംഗിച്ചതിന് പിന്നാലെ തന്നെ ലോക്സഭയില്‍ നിന്ന് പുറത്താക്കി, താന്‍ താമസിച്ച വീട്ടില്‍ നിന്നും പുറത്താക്കിയെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യ മുഴുവന്‍ തനിക്ക് വീടുണ്ടെന്നും മോശപ്പെട്ട വീട്ടില്‍ നിന്ന് പുറത്താക്കിയതില്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Rahul Gandhi against CM Pinarayi Vijayan

MORE IN BREAKING NEWS
SHOW MORE