സില്‍വര്‍ ലൈന്‍; പ്രതിപക്ഷ നേതാവിനെതിരായ ഹര്‍ജി തള്ളി

vd-satheesan-06
ഫയല്‍ ചിത്രം
SHARE

സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് 150 കോടിരൂപ കോഴവാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. പി.വി അന്‍വര്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തിന് തെളിവ് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. 

സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കേരളം ഐ.ടി ഹബ് ആയി മാറും. ഇത് തടയാന്‍ ബെംഗളൂരുവിലെ ഐ.ടി കമ്പനികള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് 150 കോടി രൂപ കൈക്കൂലി നല്‍കി. ആ പണം മീന്‍വണ്ടിയില്‍ കേരളത്തിലെത്തിച്ചു. പി.വി അന്‍വര്‍ എം.എല്‍.എ യാതൊരു തെളിവുകളുടെയും രേഖകളുടെയും പിന്‍ബലമില്ലാതെ നിയമസഭയില്‍ ഉന്നയിച്ച ആരോപണമാണിത്. വിശ്വാസ്യതയില്ലാത്ത ഒരു വ്യക്തിയുടെ ആരോപണം എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് മറുപടി പോലും നല്‍കിയില്ല. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ഇടതുമുന്നണി പ്രവര്‍ത്തകന്‍ എ.എച്ച് ഹഫീസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി തെളിവ് ചോദിച്ചു. നല്‍കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. വാര്‍ത്തകളില്‍ ഇടംനേടാന്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി വരരുതെന്ന് കോടതി വിമര്‍ശിച്ചു. ഒടുവില്‍ ഹര്‍ജി തള്ളി കോടതി ഇന്ന് ഉത്തരവിറക്കി. അന്വേഷണത്തിനായി ഹര്‍ജിക്കാരന്‍ വിജിലന്‍സിനെ നേരിട്ട് സമീപിച്ചിരുന്നു. പക്ഷെ വിജിലന്‍സ് കേസെടുത്തിരുന്നില്ല.

Special court rejects plea deamnds probe against VD Satheesan in Silverline

MORE IN BREAKING NEWS
SHOW MORE