മോക്പോളില്‍ ബിജെപിക്ക് അധികവോട്ടെന്ന പരാതി; അന്വേഷണം വേണമെന്ന് സുപ്രീംകോടതി

HIGHLIGHTS
  • തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി
  • നിര്‍ദേശം വിവിപാറ്റ് എണ്ണണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ
  • കാസര്‍കോട്ടെ മോക് പോളിലാണ് ബിജെപിക്ക് അധിക വോട്ട് വന്നത്
SUPREME-COURT
SHARE

കാസര്‍കോട്ടെ മോക്പോളില്‍ ബിജെപിക്ക് അധികവോട്ട് പോയെന്ന പരാതിയില്‍ ഇടപെട്ട് സുപ്രീംകോടതി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് മോക്പോള്‍ വിഷയം ഉയര്‍ത്തിയത്. 

കാസര്‍കോട് നാല് ഇവിഎമ്മുകളില്‍ മോക്പോള്‍ നടത്തിയപ്പോള്‍ ഓരോ വോട്ട് ബിജെപിക്ക് അധികം പോയെന്നായിരുന്നു കണ്ടെത്തിയത്. ഇക്കാര്യം ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. 

Supreme Court asked ECI to check mock polls

MORE IN BREAKING NEWS
SHOW MORE