നിമിഷയെ കണ്ടിട്ട് 12 വര്‍ഷമായി; യെമനിലേക്ക് പോകാന്‍ കഴിയുന്നതില്‍ സന്തോഷം: അമ്മ

nimisha-premakumari
SHARE

യെമനിലേക്ക് പോകാന്‍ കഴിയുന്നതില്‍ സന്തോഷമെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. മകളെ കണ്ടിട്ട് 12 വര്‍ഷമായി. യെമന്‍ സര്‍ക്കാരിനും ആക്ഷന്‍ കൗണ്‍സിലിനും നന്ദി പറയുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചിന് മുംബൈയില്‍ നിന്നാണ് വിമാനം. യെമനിലുണ്ടായിരുന്ന സാമുവല്‍ ജെറോമാണ് ഒപ്പം വരുന്നത്. അവിടെ എത്തിയശേഷമുള്ള നടപടികളെക്കുറിച്ച് അറിയില്ലെന്നും പ്രേമകുമാരി മനോരമ ന്യൂസിനോടു പറഞ്ഞു. 

അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു . നിമിഷപ്രിയയുടെ മോചനചർച്ചകൾക്കായിട്ടാണ് അമ്മ പോകുന്നത്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം നഷ്ടപരിഹാരം (ബ്ലഡ് മണി) സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കുടുംബത്തിന്റെ വാദം.

Nimisha Priya’s mother to leave for Yemen on Saturday

MORE IN BREAKING NEWS
SHOW MORE