കാല്‍മുട്ടിന് പരുക്ക്; ശ്രീശങ്കര്‍ ഒളിംപിക്സില്‍ നിന്ന് പിന്‍മാറി

sreeshankar-olympics-18
SHARE

പരിശീലനത്തിനിടെ പരുക്കേറ്റ മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കര്‍ പാരിസ് ഒളിംപിക്സില്‍ നിന്ന് പിന്‍മാറി. ലിഗമന്റിന് പരുക്കേറ്റ ശ്രീശങ്കര്‍ ഒരുവര്‍ഷം പുറത്തിരിക്കേണ്ടി വരും. പാരിസ് ഒളിംപിക്സ് എന്ന സ്വപ്നം അവസാനിച്ചതായി  താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ലോകറാങ്കിങ്ങില്‍ ഏഴാംസ്ഥാത്തുള്ള ശ്രീ, ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയായിരുന്നു. 

പാരിസിന് ഒളിംപിക്സിന് ടിക്കറ്റെടുത്ത ഇന്ത്യയുടെ ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്്ലീറ്റാണ് ഒളിംപിക്സ് മൂന്നുമാസം മാത്രം അകലെ നില്‍ക്കെ പരുക്കേറ്റ് പിന്‍മാറുന്നത്. ഇന്നലെ പാലക്കാട് പരിശീലനത്തിനിെടയാണ് ശ്രീശങ്കറിന്റെ കാല്‍മുട്ടിന് പരുക്കേല്‍ക്കുന്നത്. തുടര്‍ന്ന നടന്ന പരിശോധനയില്‍ ശസ്ത്രക്രിയ അനിവാര്യമാണെന്ന് കണ്ടെത്തിയതോടെ മുംൈബയിലേക്ക്. വൈകാതെ ശ്രീശങ്കര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. പാരിസ് ഒളിംപിക്സ് സ്വപ്നം അവസാനിച്ചെന്നും പരുക്കേറ്റ നിമിഷം മുതല്‍ തിരിച്ചുവരവിനുള്ള പ്രയത്നം ആരംഭിച്ചെന്നും ശ്രീശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുള്ള ശ്രീശങ്കര്‍ പാരിസ് ഒളിംപിക്സിെല ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു. 

പാരിസ് ഡയമണ്ട് ലീഗ് മീറ്റിൽ ലോങ്ജംപിൽ മൂന്നാം സ്ഥാനം കൈവരിച്ച ശ്രീശങ്കർ, ഡയമണ്ട് ലീഗിൽ ആദ്യ 3 സ്ഥാനങ്ങളിലൊന്നു നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയുമായി പോയവര്‍ഷം ചരിത്രംകുറിച്ചിരുന്നു.   മിന്നും ഫോമിലായിരുന്ന ശ്രീ  ഷാങ്ഹായി ഡയമണ്ട് ലീഗിലൂടെ സീസണ് തുടക്കമിടാനിരിക്കെയാണ് പരുക്കേറ്റ് വീണത്. 

Injury; M Sreeshankar will miss Olympics

MORE IN BREAKING NEWS
SHOW MORE