വിദ്വേഷ പ്രസംഗമെന്ന് പരാതി; ഷമ മുഹമ്മദിനെതിരെ കേസ്

HIGHLIGHTS
  • എം.കെ രാഘവന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രസംഗം
  • പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഷമ
  • 'ഫാസിസത്തിനെതിരെ ഇനിയും പറയും'
shama-mohammed-case-18
SHARE

കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട് എംകെ രാഘവന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നടത്തിയ പ്രസംഗത്തിലാണ് കേസെടുത്തത്. ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ക്രിസ്ത്യന്‍, മുസ്​ലിം പള്ളികള്‍ ഉണ്ടാകില്ലെന്നായിരുന്നു ഷമയുടെ പ്രസംഗം. 

കുന്നമംഗലം മണ്ഡലത്തില്‍ എം.കെ. രാഘവന് വേണ്ടി വോട്ടുചോദിക്കുന്നതിനിടെയാണ് ഷമാ മുഹമ്മദ് വിവാദ പ്രസംഗം നടത്തിയത്. മതസ്പര്‍ദ്ധ ഉണ്ടാക്കുംവിധം പ്രസംഗിച്ചുഎന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളജ് പൊലീസിന്‍റെ നടപടി. മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഷമാമുഹമ്മദ് വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാകുമ്പോള്‍ പൊലീസിന് കേസെടുക്കാന്‍ ആവേശം കൂടുമെന്നും ഷമ ആരോപിച്ചു. അതേസമയം ഷമക്കെതിരായ കേസ് തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണെന്നാണ് യുഡിഎഫ് വാദം. കേസിനെ നിയമപരമായി നേരിടുമെന്നും യുഡിഎഫ് വ്യക്തമാക്കി.

Hate speech case against congress spokesperson Shama Mohammed

MORE IN BREAKING NEWS
SHOW MORE