യുഎഇയില്‍ മഴയ്ക്ക് ശമനം; കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം വൈകുന്നു

HIGHLIGHTS
  • വിമാനങ്ങള്‍ വൈകുന്നു
  • ഉച്ചയോടെ സ്പൈസ്ജെറ്റ് വിമാനം പുറപ്പെട്ടേക്കും
  • കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള വിമാനവും വൈകുന്നു
flights-delay-18
SHARE

നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകുന്നു. ഇന്നലെ രാത്രി 10.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. രാത്രി 10.20ന് നിശ്ചയിച്ചിരുന്ന സ്പൈസ് ജെറ്റ് വിമാനവും വൈകുകയാണ്. ഈ വിമാനം 12.15ന് പുറപ്പെട്ടേക്കാം. രാവിലെ 10.30നുള്ള ദുബായ് എമിറേറ്റ്സ് വിമാനം ഉച്ചയ്ക്ക് 12.30ന് പുറപ്പെടുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. കോഴിക്കോട് നിന്നും ദുബായിലേക്ക് ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനവും പുറപ്പെട്ടിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

അതേസമയം യുഎഇയില്‍ മഴയ്ക്ക് ശമനമായി. എന്നാല്‍ റോഡിലെ വെള്ളക്കെട്ട് പൂർണമായി നീക്കാനായിട്ടില്ല. ഇതിനുള്ള ശ്രമങ്ങൾ ഇന്നും തുടരും. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾക്ക് ഇന്നും നാളെയും ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തിയിട്ടുണ്ട്.  മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ് ആണെന്ന അഭ്യുഹങ്ങൾ ശരിയല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Dubai Floods; Flights delayed for hours

MORE IN BREAKING NEWS
SHOW MORE