'ഒന്നും ഒളിക്കാനില്ല'; മോക്​പോളിലെ ആരോപണം തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

HIGHLIGHTS
  • 'അധിക വോട്ട് ആക്ഷേപം ശരിയല്ല'
  • 'വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കാം'
  • ആദ്യ 3 റൗണ്ടില്‍ പ്രശ്നമുണ്ടായെന്ന് യുഡിഎഫ് ഏജന്‍റ്
election-commission-01
SHARE

കാസര്‍കോട്ടെ മോക്​പോളില്‍ ബിജെപിക്ക് അധികവോട്ട് ലഭിച്ചുവെന്ന ആരോപണം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍. കലക്ടറും റിട്ടേണിങ് ഓഫിസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കാമെന്നും കമ്മിഷന്‍ വ്യക്തമാക്കി. വോട്ടിങ് മെഷീന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഒളിക്കാനില്ലെന്നും കമ്മിഷന്‍റെ അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു.

അതേസമയം മോക്​പോളിന്‍റെ ആദ്യ മൂന്ന് റൗണ്ടിലാണ് പ്രശ്നമുണ്ടായതെന്ന് കാസര്‍കോട്ടെ യുഡിഎപ് ഏജന്‍റ് ചെര്‍ക്കള നാസര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഒരു വോട്ട് വീതം ചെയ്തപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ഒരുവോട്ട് അധികം ലഭിച്ചുവെന്നും അവസാന റൗണ്ടില്‍ പ്രശ്നം പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിപാറ്റ് എണ്ണുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ് കാസര്‍കോട്ടെ മോക്പോളിലെ സംഭവം ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയുടെ  ശ്രദ്ധയില്‍പ്പെടുത്തിയതും അന്വേഷണത്തിന് കോടതി നിര്‍ദേശിച്ചതും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Extra vote allegation in mock poll is fake; claims Election commission in SC

MORE IN BREAKING NEWS
SHOW MORE