സുഗന്ധഗിരി മരംമുറി; ഡി.എഫ്.ഒ ഷജ്ന കരീമിന് സസ്പെന്‍ഷന്‍

മരം കൊള്ളയില്‍ നടപടി
  • റേഞ്ച് ഓഫിസര്‍ക്കും ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്കും സസ്പെന്‍ഷന്‍
  • വകുപ്പുതല അന്വേഷണത്തില്‍ 18 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു
  • നിലവില്‍ ഒന്‍പതുപേര്‍ സസ്പെന്‍ഷനില്‍
dfo-shajnakarim-18
SHARE

സുഗന്ധഗിരി മരംമുറി കേസിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വനംവകുപ്പ്. സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം ഉൾപ്പടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. ഇതോടെ അനധികൃതമായി മരം മുറിച്ചു കടത്തിയ കേസിൽ സസ്പെൻഷനിലാവുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഒൻപതായി.

കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം.സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് ഷജ്നയ്ക്ക് പുറമെ സസ്പെന്‍ഡ് ചെയ്തത്. മരംമുറി തടയുന്നതിൽ അനാസ്ഥയും കൃത്യവിലോപവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായെന്നാണ് കണ്ടെത്തൽ. സർക്കാർ താൽപര്യം സംരക്ഷിക്കുന്നതിൽ ഡി.എഫ്.ഒയ്ക്ക് വീഴ്ച സംഭവിച്ചുവെന്നും ഫീൽഡ് പരിശോധനയിലും രഹസ്യ വിവരശേഖരണത്തിലും ഗുരുതര വീഴ്ച മറ്റു രണ്ടുപേർ വരുത്തിയെന്നുമാണ് കണ്ടെത്തൽ. 

സുഗന്ധഗിരിയിൽ അനധികൃത മരംമുറി നടന്ന സംഭവത്തിൽ 18 ജീവനക്കാർ കുറ്റക്കാരെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെ കൽപ്പറ്റ റെയിഞ്ച് ഓഫീസറെ സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ നടപടി കടുപ്പിക്കാൻ ആണ് സർക്കാർ നീക്കം.

DFO suspended in Sugandhagiri tree felling case

MORE IN BREAKING NEWS
SHOW MORE