ഇറാന്‍ കമാന്‍ഡോകള്‍ പെരുമാറിയത് നല്ല രീതിയില്‍; തിരിച്ചു പോകും: ആന്‍

ann-tessa
SHARE

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ നിന്ന് മോചിതയായ ആന്‍ ടെസ കോട്ടയത്തെ വീട്ടിലെത്തി. വിദേശകാര്യമന്ത്രാലയം ഇടപെട്ടാണ് മോചനം വേഗത്തിലാക്കിയതെന്നു ആന്‍ പറഞ്ഞു. മോചനത്തിനായി ഇടപെട്ട എല്ലാവരോടും നന്ദി പറയുന്നു. കപ്പല്‍ പിടിച്ചെടുത്തെങ്കിലും ജീവനക്കാരോട് നല്ലരീതിയിലാണ്  പെരുമാറിയതെന്നും ആന്‍ പറഞ്ഞു. 

ആന്‍ കൊച്ചിയില്‍ വിമാനമിറങ്ങിയ ചിത്രം വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പങ്കുവച്ചു. ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ ശനിയാഴ്ചയാണ് ഹോര്‍മൂസ് കടലിടുക്കില്‍വച്ച്  ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് കമാന്‍ഡോകള്‍ ഇസ്രയേല്‍ ശതകോടീശ്വരന്‍റെ ചരക്കുകപ്പല്‍ പിടിച്ചെടുത്തത്. നാല് മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. സംഘത്തിലെ ഏക വനിതയായിരുന്നു ഡെക് കേഡറ്റായ തൃശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ്. മോദിയുടെ ഉറപ്പാണ് യാഥാര്‍ഥ്യമായതെന്ന് ആന്‍ ടെസ കൊച്ചിയിലെത്തിയ ചിത്രം പങ്കുവച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. 

കൊച്ചിയില്‍ വിമാനമിറങ്ങിയ ആനിനെ റീജനല്‍ പാസ്പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കപ്പലില്‍ ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കപ്പലിലുള്ളവരെ കാണാന്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇറാന്‍ അനുമതി നല്‍കിയതാണ്. കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രിയെ എസ്.ജയശങ്കര്‍ ഫോണില്‍ വിളിച്ചിരുന്നു. 

Malayali woman on Iran-seized cargo ship reaches Kerala safely

MORE IN BREAKING NEWS
SHOW MORE