അനധികൃത പണമിടപാട്; എഎപി എംഎല്‍എയെ ഇ.ഡി അറസ്റ്റ് ചെയ്തു

PTI09_16_2022_000097B
File Photo
SHARE

ഡൽഹിയിലെ ആം ആദ്മി പാർട്ടി നേതാവും എംഎല്‍എയുമായ അമാനത്തുള്ള ഖാനെ ഇ.ഡി അറസ്റ്റ് ചെയ്തു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് കേസിലാണ് അറസ്റ്റ്. ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 - 22 കാലയളവിൽ വഖഫ് ബോർഡ് ചെയർമാനായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് ഓഖ്ല എംഎല്‍എയ്ക്കെതിരെ കേസെടുത്തിരുന്നത്.  അമാനത്തുള്ള ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസമാണ് സുപ്രീംകോടതി തള്ളിയത്. ഏകാധിപതിയുടെ വേട്ടയാടലെന്ന് അറസ്റ്റിനെ വിമർശിച്ച് ആം ആദ്മി പാർട്ടി രംഗത്ത് വന്നു. സഞ്ജയ് സിങ് അടക്കമുള്ള പ്രധാന നേതാക്കൾ അമാനത്തുള്ള ഖാന്റെ വീട്ടിലെത്തി. വഖഫ്  ഭൂമി മറിച്ച് വിറ്റതടക്കമുള്ള  അനധികൃത ഇടപാടുകളിൽ സിബിഐയും അന്വേഷണം നടത്തുകയാണ്

AAP Alleges MLA Amanatullah Khan Arrested By Enforcement Directorate

MORE IN BREAKING NEWS
SHOW MORE