പോസ്റ്റല്‍ വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് യുഡിഎഫ്

കോഴിക്കോട് നടുവണ്ണൂരില്‍ പോസ്റ്റല്‍ വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് യുഡിഎഫ്. സീല്‍ ചെയ്യാത്ത ബാലറ്റ് പെട്ടിയുമായെത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. അതേസമയം, കലക്ട്രേറ്റില്‍ ജില്ലയിലെ പോസ്റ്റല്‍ വോട്ടിങിനായുള്ള സാമഗ്രികള്‍ കൈകാര്യം ചെയ്തതത് അലക്ഷ്യമായാണെന്ന് പരാതി ഉയര്‍ന്നു. 

നടുവണ്ണൂര്‍ പഞ്ചായത്തിലെ 4, 6 ബൂത്തുകളില്‍ 85 വയസ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും പോസ്റ്റല്‍ വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് യുഡിഎഫ് തടഞ്ഞത്. സീല്‍ ചെയ്യാത്ത ബാലറ്റ് പെട്ടിയുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് യുഡിഎഫ് അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസറെ അറിയിച്ചു.  എആര്‍ഒ ഇടപ്പെടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്താതെ മടങ്ങി. 

ഹോം വോട്ടിങിനുള്ള സാമഗ്രികള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതും പരാതിക്കിടയാക്കി. സഞ്ചിയില്‍ സൂക്ഷിച്ച ബാലറ്റ് കവറും അനുബന്ധസാമഗ്രികളും കലക്ട്രേറ്റ് വരാന്തയില്‍ തുറന്നിട്ട നിലയിലായിരുന്നു. ഇവ ഹോം വോട്ടിങ്ങിനായി കൊണ്ടുപോയതും ഏറെ വൈകിയാണ്. 

UDF stopped officials who came to collect postal votes