യു.എ.ഇയില്‍ 75 വര്‍ഷത്തിനിടെയുള്ള അതിശക്ത മഴ; റോഡ്, വ്യോമഗതാഗതം താറുമാറായി

TOPSHOT-UAE-BAHRAIN-OMAN-WEATHER-FLOOD
heavy rains in Dubai early on April 17
SHARE

യുഎഇയിലെ മഴക്കെടുതിയിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. സ്കൂളുകൾക്ക് രണ്ട് ദിവസം കൂടി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തി. രാവിലെ മുതൽ രാജ്യത്ത് മഴ മാറി നിൽക്കുകയാണ്. റോഡിലെ വെള്ളക്കെട്ട് നീങ്ങാത്തതിനാൽ ഗതാഗതം പൂർണതോതിൽ പുനസ്ഥാപിക്കാൻ ആയിട്ടില്ല. 75 വർഷത്തിനിടെയിലെ ശക്തമായ മഴയാണ് യുഎഇയിൽ ഇന്നലെ കണ്ടത്.

വടക്കൻ എമിറേറ്റുകളിൽ നേരിയ മഴ ഉണ്ടായതൊഴിച്ചാൽ രാജ്യത്തുടനീളം മഴ മാറി നിൽക്കുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തുണയായി. റോഡിൽ കെട്ടികിടക്കുന്ന വെള്ളം  ടാങ്കറുകൾ ഉപയോഗിച്ച് പമ്പ് ചെയ്ത് നീക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ദുബായ് വിമാനത്താവളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് എമിറേറ്റ്സ് അർധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും ഫ്ലൈ ദുബായ് ചെറിയ തോതിൽ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. രാത്രി എട്ടുമണിയോടെ ടെർമിനൽ രണ്ടിലെ സർവീസുകൾ തുടങ്ങുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. ടെർമിനൽ ത്രീയിലെ സർവീസുകൾ തുടങ്ങാൻ അർധരാത്രി കഴിയും. എത്തിഹാദ് എയർ അറേബ്യ വിമാനങ്ങളുടെ സർവീസുകളെയും മഴ ബാധിച്ചു. മഴക്കെടുതി കണക്കിലെടുത്ത് രാജ്യത്തെ സ്കൂളുകളിൽ ഇന്നും നാളെയും കൂടി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തി. ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് നാളെ കൂടി വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുമതി നൽകി. 

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  എമിറേറ്റിലെ മിക്കയിടങ്ങളും വെള്ളത്തിനടിയിലാണ്. ഫ്ലാറ്റുകളിലെ ഗ്രൗണ്ട് ഫ്ലോറിൽ വെള്ളം കയറി. വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. റോഡിലെ വെള്ളക്കെട്ട് ആർടിഎയുടെ ബസ് , മെട്രോ സർവീസുകളെയും ബാധിച്ചു. മെട്രോ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗതം തടസപ്പെടുമെന്ന് ആർടിഎ അറിയിച്ചിട്ടുണ്ട്.  .1949ൽ മഴവിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം യുഎഇയിൽ ആദ്യമായാണ് ഇത്രയും ശക്തമായ മഴ 24 മണിക്കൂറിനിടെ ലഭിക്കുന്നത്. അൽ ഐനിൽ 254 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

Heavy rain in UAE: 3 flights from Kochi to Dubai cancelled, passengers protest at airport

MORE IN BREAKING NEWS
SHOW MORE