ഓണ്‍ലൈന്‍ ഭക്ഷണവിതരണ ജീവനക്കാരന് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂരമര്‍ദനം

zomatto-attack
SHARE

തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണവിതരണ തൊഴിലാളിക്ക്  ഹോട്ടല്‍ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. ഹോട്ടലിലേക്ക് വാഹനം കടത്തിവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഭക്ഷണ വിതരണ തൊഴിലാളിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു. 

ഇന്നലെയാണ് കേരളത്തിലെ ഒരു പ്രമുഖ ഹോട്ടല്‍ ബ്രാന്‍ഡിന്‍റെ തിരുവനന്തപുരത്തെ ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് വട്ടിയൂര്‍കാവ് മരുതംകുഴി സ്വദേശി അഭിമന്യൂവിനെ മര്‍ദ്ദിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഭക്ഷണം എടുക്കാനായി എത്തിയ അഭിമന്യൂവിന്‍റെ ബൈക്ക് കടന്ന് പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് എത്തിയത്. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരും അഭിമന്യൂവും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ദൃശ്യത്തില്‍ കാണാം. തുടര്‍ന്ന് സെക്യൂരി ജീവനക്കാര്‍ അഭിമന്യൂവിനെ മര്‍ദ്ദിക്കുന്നതും. എങ്കിലും മര്‍ദ്ദനം തുടങ്ങിയത് അഭിമന്യൂവാണെന്നാണ് ഹോട്ടല്‍ അധികൃതരുടെ അവകാശ വാദം. കാര്‍ പാര്‍ക്ക് ചെയ്യുന്നതുവരെ ബൈക്ക് സൈഡിലേക്ക് മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ടതിന് അഭിമന്യൂ ചീത്തവിളിച്ചെന്നും ഇവര്‍ ആരോപിക്കുന്നു. അഭിമന്യൂ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. 

Online food delivery employee brutally assaulted by security personnel

MORE IN BREAKING NEWS
SHOW MORE