ദുബായ് ടെര്‍മിനലില്‍ വെള്ളം കയറി; കൂടുതല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി; പ്രതിഷേധം

HIGHLIGHTS
  • ദുബായിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ചുവിടും
  • വിമാനങ്ങള്‍ റദ്ദാക്കി ഫ്ലൈദുബായ്
  • മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് യാത്രക്കാര്‍
cok-protest-duai-17
SHARE

ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. മുന്നറിയിപ്പില്ലാതെയാണ്  വിമാനങ്ങൾ റദ്ദാക്കിയതെന്ന് യാത്രക്കാർ ആരോപിച്ചു. നെടുമ്പാശേരി യിൽ നിന്നും  ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളും ദോഹയിലേക്കും ഷാർജയിലേക്കും ഉള്ള ഓരോ വിമാനങ്ങളുമാണ് റദ്ദാക്കിയത്. 

ഫ്ലൈ ദുബായ്, എയർ അറേബ്യ, എമിറേറ്റ്സ്, ഇൻഡിഗോ വിമാനങ്ങൾ ആണ് റദ്ദാക്കിയത്. പുലർച്ചെ നാല് മണിക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയെന്ന് യാത്രക്കാർക്ക് അറിയിപ്പ് ലഭിക്കുന്നത് ഒരു മണിക്കൂർ മുൻപാണ്.  ദുരിതത്തിലായ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ദുബായിൽ നിന്നും ലണ്ടനിലേക്കും മറ്റും കണക്റ്റിംഗ് വിമാനങ്ങൾ ബുക്ക് ചെയ്തവരും ദുരിതത്തിലായി.

വിമാനങ്ങൾ റദ്ദാക്കിയെന്ന അറിയിപ്പിന് പുറമെ അടുത്ത വിമാനം എപ്പോഴെക്ക് ആണെന്നോ  റദ്ദാക്കിയ ടിക്കറ്റിന്റെ തുക നൽകുന്ന കാര്യമോ അധികൃതർ വ്യക്തമാക്കിയില്ല. അതേസമയം  നെടുമ്പാശ്ശേരി യിൽ നിന്നും  ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം സർവീസ് നടത്തുന്നുണ്ട്. ദോഹയിലേക്കും ഷാർജയിലേക്കും ഉള്ള മറ്റ് വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്.

More flights to Dubai cancelled due to heavy rain

MORE IN BREAKING NEWS
SHOW MORE