ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം തടഞ്ഞ് കേരള വിസി; നടപടി പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി

ജോൺ ബ്രിട്ടാസ് എം.പി കേരള സർവകലാശാല ആസ്ഥാനത്ത് നടത്താനിരുന്ന പ്രഭാഷണം തടഞ്ഞു. നടപടി മാതൃകാ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതുസംബന്ധിച്ച് വി.സി റജിസ്ട്രാർക്ക് നിർദേശം നൽകി. പെരുമാറ്റച്ചട്ടത്തിന്‍റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കുമെന്ന് റജിസ്ട്രാര്‍ അറിയിച്ചു. ‘ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്ന വിഷയത്തില്‍ ഇടതുസംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. അതേസമയം, വി.സിയുടെ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും പ്രതിമാസപരിപാടിയെന്നുമാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Kerala VC cancelled John Brittas speech at Kerala University siting code of conduct