അയഞ്ഞ് വനംവകുപ്പ്; ഉത്തരവ് പിന്‍വലിക്കുമെന്ന് മന്ത്രി; പൂരം പ്രതിസന്ധി നീങ്ങുന്നു

HIGHLIGHTS
  • ഉത്തരവില്‍ മാറ്റം വരുത്തുമെന്ന് റവന്യൂ മന്ത്രി
  • ആനകളെ നല്‍കില്ലെന്ന് ഉടമകള്‍ വ്യക്തമാക്കിയിരുന്നു
  • ഹൈക്കോടതി നിര്‍ദേശപ്രകാരമെന്നായിരുന്നു വനംവകുപ്പ് നിലപാട്
rajan-pooram-17
SHARE

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ക്ക് വനംവകുപ്പിന്റെ പരിശോധന വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വനംവകുപ്പ് ഇറക്കിയ ഉത്തരവില്‍ മാറ്റംവരുത്തിയെന്ന് തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു. ഇതോടെ, തൃശൂര്‍ പൂരത്തില്‍ ആനകളുടെ എഴുന്നള്ളിപ്പുമായുണ്ടായ മറ്റൊരു പ്രതിസന്ധി കൂടി പരിഹരിച്ചു.  

ഇതു രണ്ടാം തവണയാണ് വനംവകുപ്പിന്റെ സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ട് തിരുത്തേണ്ടി വരുന്നത്. തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ക്ക് രണ്ടു പരിശോധന വേണമെന്നായിരുന്നു ഇന്നലെ വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്തെങ്കിലും ചെറിയ ചതവോ പരുക്കോ ഉണ്ടെങ്കില്‍ വനംവകുപ്പിന്റെ ഡോക്ടര്‍മാര്‍ ഒന്നോ രണ്ടോ മാസം വിശ്രമം പറയും. അതോടെ, മറ്റു പൂരങ്ങള്‍ക്കും പോകാന്‍ കഴിയാതെ വരും. തൃശൂര്‍ പൂരത്തിന് പോയില്ലെങ്കില്‍ ഈ പ്രശ്നമില്ലതാനും. ഈ നിലപാടിലായിരുന്നു ആന ഉടമകള്‍.  ഈ ഘട്ടത്തിലാണ് മന്ത്രി കെ.രാജന്‍ ഇടപ്പെട്ടതും ഉത്തരവില്‍ തിരുത്തു വരുത്തിയതും. ഇതോടെ ദേവസ്വങ്ങള്‍ക്കും ആന ഉടമകള്‍ക്കും പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീര്‍ന്നു. 

തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളിലെല്ലാം പലതരത്തില്‍ കടകമ്പകള്‍ വരുന്നുണ്ട്. അതെല്ലാം, അപ്പപ്പോള്‍ പരിഹരിച്ചു മുന്നോട്ടു പോകുകയാണ് പതിവും. പൊലീസിന്റെ കര്‍ശന നിബന്ധനകളാണ് ഇനി പൂരപ്പറമ്പില്‍ നേരിടാന്‍ പോകുന്ന പ്രധാനപ്പെട്ട വിഷയവും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് സഹകരണം ഉറപ്പാക്കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.

Thrissur pooram crisis; Forest department to withdraw notification says minister K Rajan

MORE IN BREAKING NEWS
SHOW MORE