സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയെ ഇഡി ചോദ്യംചെയ്യുന്നു

HIGHLIGHTS
  • ഉദ്യോഗസ്ഥര്‍ എത്തിയത് ആലുവയിലെ വീട്ടില്‍
  • ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് തവണ നോട്ടിസ് നല്‍കിയിരുന്നു
  • എക്സലോജിക് ഇടപാടില്‍ വിശദാംശങ്ങള്‍ തേടും
cmrl-ed-kartha-17
SHARE

സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയെ ഇ.ഡി ചോദ്യംചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിയാണ് ചോദ്യംചെയ്യുന്നത്. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ രണ്ടുതവണ ഇ.ഡി ശശിധരന്‍ കര്‍ത്തയ്ക്ക് നോട്ടിസ് അയച്ചിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിയാന്‍ ശ്രമിക്കുകയും തുടര്‍ന്ന് കോടതിയെ സമീപിക്കുകയുമായിരുന്നു. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ചികില്‍സയിലാണെന്നും ഹാജരാകാന്‍ കഴിയില്ലെന്നും ഇ.ഡിയെ അറിയിച്ചതിന് പിന്നാലെയാണ് ശശിധരന്‍ കര്‍ത്തയുടെ വീട്ടിലേക്ക് ഉദ്യോഗസ്ഥരെത്തിയത്. രാവിലെ 11 മണിയോടെ എത്തിയ സംഘം 12 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. 

വീണാ വിജയനും എക്സാലോജിക്കിനുമായി ഏര്‍പ്പെട്ട കരാറുകളെ കുറിച്ചും മറ്റും വിശദമായ അന്വേഷണം ഉണ്ടാകും. കരാര്‍ പ്രകാരമുള്ള തുക നല്‍കിയെങ്കിലും എന്ത് സേവനമാണ് കമ്പനി നല്‍കിയതെന്ന് അറിയില്ലെന്ന് കര്‍ത്ത നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് വിശദാംശങ്ങള്‍ തേടാന്‍ ഇഡി തീരുമാനിച്ചത്. 

MORE IN BREAKING NEWS
SHOW MORE